Connect with us

Palakkad

ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി വിദ്യാര്‍ഥികളും രംഗത്ത്

Published

|

Last Updated

പാലക്കാട്:ക്രിസ്മസ് അവധിക്കാലത്ത് സാമൂഹ്യസേവനത്തിന്റെ നേര്‍സാക്ഷ്യവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ക്രിസ്തുമസ് വെക്കേഷന്‍ ആഘോഷ വേളയിലും വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മുന്നോട്ടു വരികയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള ദുരിതഫണ്ട് ശേഖരണം നടത്തി മാത്യകയാവുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. മാത്തൂര്‍ സി.എഫ്. ഡി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ധനശേഖരണം നടത്തുന്നതിന് ശനിയാഴ്ച നഗരത്തിലിറങ്ങിയത്. രാവിലെ ഒമ്പതിന് മിഷന്‍ സ്‌കൂളിനു സമീപം ധനശേഖരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് ഓരോ ടീമായി വിദ്യാര്‍ത്ഥികള്‍ ധനശേഖരണത്തില്‍ പങ്കെടുത്തു.
സിവില്‍ സ്റ്റേഷനില്‍ നടന്ന ഫണ്ട് ശേഖരണം ഹുസൂര്‍ ശിരസ്തദാര്‍ ശോഭ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം പ്രിന്‍സിപ്പല്‍ ജോസ്മാത്യു, എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ബി ബിനേഷ് എന്നിവരും ദുരിത ശേഖരണത്തില്‍ പങ്കാളികളായി.