Connect with us

Gulf

നവജാത ശിശുക്കളായ സാറ, ഇമ്മാനുവേല്‍, മരിയ എന്നിവര്‍ക്ക് ഹൃദയംഗമമായ വരവേല്‍പ്

Published

|

Last Updated

ദുബൈ: ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ജനിച്ചു. ഷിമോദ് ജോസഫ്, ലിമിനിസ് സറീന മാത്യൂ ദമ്പതികള്‍ക്കു ജനിച്ച സാറ, ഇമ്മാനുവേല്‍, മരിയ സഹോദരങ്ങള്‍ക്ക് ആസ്റ്റര്‍ ആശുപത്രിയിലെ ജീവനക്കാര്‍ സ്‌നേഹോഷ്മളമായ വരവേല്‍പ് നല്‍കി. ഗര്‍ഭധാരണത്തിന്റെ മൂന്നാം മാസത്തിലാണ് മൂന്നു കുട്ടികളാണു ജനിക്കാന്‍ പോകുന്നതെന്ന് ഷിമോദ്‌ലിമിനിസ് ദമ്പതികള്‍ അറിയുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ഭകാലത്തു വളരെ ശ്രദ്ധിക്കേണ്ടതു കൊണ്ട് ഡോക്ടര്‍മാരുടേയും, മറ്റു ജീവനക്കാരുടേയും പരിചരണം ലിമിനിസിനു അത്യാവശ്യമായിരുന്നു. ആസ്റ്ററില്‍ നിന്നു മികച്ച പരിചരണമാണു ലിമിനിസിനു ലഭിച്ചതെന്ന് ഷിമോദ് പറഞ്ഞു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും, പീഡിയാട്രിക്‌സ് നിയൊനെറ്റോളജി കണ്‍സല്‍ട്ടന്റുമായ ഡോക്ടര്‍ വെങ്കിടേശ്വരന്‍ രാമനാഥന്‍, ഒബ്‌സ്റ്റെട്രിക്കസ് & ഗൈനക്കോളജി സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ഇന്ദിര വെങ്കട്ടരാമന്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ എന്നിവര്‍ ഒരു കുടുംബം പോലെയാണ് ലിമിനിസിനെ ഗര്‍ഭകാലത്ത് പരിചരിച്ചതെന്ന് ഷിമോദ് കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ ഇന്ദിര വെങ്കട്ടരാമന്‍ ആദ്യമായാണ് ഒരു പ്രസവത്തില്‍ മൂന്നു കുട്ടികളുടെ ജനനസംബന്ധമായ പരിചരണം നല്‍കുന്നത്.

---- facebook comment plugin here -----

Latest