ബാണാസുരസാഗറില്‍ മുങ്ങിമരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം

Posted on: December 24, 2015 8:12 pm | Last updated: December 24, 2015 at 8:12 pm
SHARE

banasuraതിരുവനന്തപുരം: ബാണാസുരസാഗര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അണക്കെട്ടില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരിച്ച ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും. മരിച്ച റൗഫിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കും. എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ നല്‍കിയ നിവേദനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനസഹായം പ്രഖ്യാപിച്ചത്.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ചു സുഹൃത്തുക്കളുമായി ബാണാസുര സാഗര്‍ പദ്ധതി പ്രദേശമായ തരിയോട് പതിമൂന്നാം മൈല്‍ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് റൗഫ് അപകടത്തില്‍പ്പെട്ടത്. മുങ്ങിത്താഴുന്നതുകണ്ട് സമീപത്തു ജെസിബിയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുകൊണ്ടിരുന്ന ബാബു രക്ഷിക്കാനായി എത്തിയെങ്കിലും രക്ഷാശ്രമത്തിനിടെ ബാബുവും മുങ്ങിത്താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.