Connect with us

National

ഡിഡിസിഎ അഴിമതി: ഡല്‍ഹി സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ ജയ്റ്റ്‌ലിയുടെ പേരില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്ല. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗി നേതൃത്വം നല്‍കുന്ന മൂന്നംഗ കമ്മിറ്റിയാണ് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയത്. 237 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അസോസിയേഷനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് സന്‍ഗി അറിയിച്ചു.

അസോസിയേഷന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി, വയസ്സ് തെളിയിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പുകള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആരോപണമുയര്‍ന്നത്. ഈ അവസരത്തില്‍ ജയ്റ്റ്‌ലിക്കനുകൂലമായി റിപ്പോര്‍ട്ട് പുറത്തുവന്നത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം പകരുന്നതാണ്.

Latest