Connect with us

Kasargod

കാഞ്ഞങ്ങാട് നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: പുതുവര്‍ഷം പുതുനഗരം എന്ന സന്ദേശവുമായി കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരത്തില്‍ തുടക്കമായി. പുതിയകോട്ടയില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അബ്ദുറസാക്ക് തായിലക്കണ്ടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഡി വി സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.
ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബല്ലാ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി, കാഞ്ഞങ്ങാട് സൗത്ത് ഹയര്‍സെക്കന്‍ഡറി, ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി, ഉപ്പിലിക്കൈ ഹയര്‍സെക്കന്‍ഡറി, നെഹ്‌റു കോളജ്, എസ് എന്‍ പോളി വിദ്യാര്‍ഥികളും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനും വഴിയോര കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും വിവിധ യുവജന സംഘടനകളും ശുചീകരണത്തില്‍ പങ്കാളികളായി.
ഗ്രൂപ്പുകളായി തിരിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, നഗരസഭ കൗണ്‍സിലര്‍മാരായ ഗംഗാ രാധാകൃഷ്ണന്‍, വേലായുധന്‍, ഉണ്ണിക്കൃഷ്ണന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, കെ മുഹമ്മദ്കുഞ്ഞി, റംഷീദ്, സന്തോഷ് കുശാല്‍നഗര്‍, സി കെ വല്‍സലന്‍, ഭാഗീരഥി, എച്ച് ആര്‍ ശ്രീധരന്‍, ബല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest