Connect with us

Kasargod

ന്യൂ ഇയര്‍ ആഘോഷാഭാസങ്ങള്‍ക്കെതിരെ എസ്എസ്എഫ് ധര്‍മാരവം

Published

|

Last Updated

മൊഗ്രാല്‍ പുത്തൂര്‍ : ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരില്‍ നടക്കുന്ന ആഘോഷാഭാസങ്ങള്‍ക്കെതിരെ എസ്എസ്എഫ് ധര്‍മാരവം സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നടന്ന സംഗമത്തില്‍ ഫാറൂഖ് സഖാഫി യുടെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു, ഉബൈദുല്ല സൈനി, സഈദ് സഅദി പ്രസംഗിച്ചു. സെക്ടര്‍ പ്രസിഡണ്ട് നിസാം മജല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തസ്ലീം കുന്നില്‍, ഹകീം സഖാഫി മജല്‍, ശിഹാബ് ഹിമമി പറപ്പടി സംസാരിച്ചു. സാദിഖ് ബള്ളൂര്‍ സ്വാഗതവും ഫാസില്‍ ചൗക്കി നന്ദിയും പറഞ്ഞു

Latest