Connect with us

Gulf

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ശൈഖ് സൈഫും ശൈഖ് മന്‍സൂറും

Published

|

Last Updated

ദുബൈ: അഡ്രസ് ഹോട്ടലിന് തീപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും. ശൈഖ് സൈഫ് ദുബൈ കണ്‍ട്രോള്‍ റൂമിലായിരുന്നെങ്കില്‍ ശൈഖ് മന്‍സൂര്‍ അഗ്നിശമന സേനാംഗങ്ങളോടൊപ്പമായിരുന്നു. തീപിടുത്തമുണ്ടായപ്പോള്‍ തന്നെ ശൈഖ് സൈഫ് ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ എത്തുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്റര്‍ മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി, ദുബൈ പോലീസ് മേധാവിയുടെ അസിസ്റ്റന്റ് മേജര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് റഫീഅ്, ദുബൈ പോലീസ് അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ എന്‍ജി. മുഹമ്മദ് സൈഫ് അല്‍ സഫീന്‍ എന്നിവര്‍ ശൈഖ് സൈഫിനൊപ്പമുണ്ടായിരുന്നു.

Satellite (2)
ഓരോ ഘട്ടത്തിലും തീപിടുത്തത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വിശദാംശങ്ങള്‍ ശൈഖ് സൈഫ് ആരായുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആളപായമില്ലാതെ നോക്കാന്‍ ശൈഖ് സൈഫ് പ്രത്യേകം നിര്‍ദേശം നല്‍കി.
അഗ്നി ശമന സേനാംഗങ്ങള്‍ക്കൊപ്പം യൂണിഫോം ധരിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ശൈഖ് മന്‍സൂറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.