Connect with us

Qatar

ദോഹ ഓപ്പണ് ആവേശത്തുടക്കം; ദ്യോകോവിച്ചിന് മികച്ച ജയം

Published

|

Last Updated

ദോഹ ഓപ്പണില്‍ നൊവാക് ദ്യോകോവിച്ചിന്റെ പ്രകടനം

ദോഹ: അമ്പത്തിയൊന്നു മിനിട്ടു മാത്രമെടുത്ത കളിമികവിലൂടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ഡസ്റ്റിന്‍ ബ്രൗണിനെ കീഴടക്കി ഖത്വര്‍ ഓപ്പണിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തില്‍ 62, 62 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് ദ്യോകോവിച്ച് എതിരാളി ജര്‍മനിയുടെ ബ്രൗണിനെ തോല്പിച്ച് രണ്ടാം റൗണ്ടിലേക്കു കടന്നത്.
വാം അപ്പ് മത്സരങ്ങള്‍ കളിക്കാനല്ല, അധ്വാനിച്ചു കളിച്ചു ജയിക്കാനാണ് ദോഹയില്‍ എത്തിയതെന്ന് കളിക്കു മുമ്പ് ദ്യോകോവിച്ച് പറഞ്ഞിരുന്നു. പറഞ്ഞതു അതേപടി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു അദ്ദേഹം. 16 മിനുട്ടുകള്‍ കൊണ്ട് ആദ്യ സെറ്റില്‍ 50തിന്റെ ലീഡെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒടുവില്‍ സര്‍വിസ് ഭേദിച്ച ബ്രൗണ്‍ 52ലെത്തിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായി രണ്ടു തവണ ബ്രൗണിനു പിഴച്ചതോടെ 25 മിനുട്ടു കൊണ്ട് സെറ്റ് 62ന് ദ്യോകോവിച്ച് നേടി. ആദ്യ സെറ്റിനു സമാനമായാണ് രണ്ടാം സെറ്റും പുരോഗമിച്ചത്. ലോക റാങ്കിംഗില്‍ 118ാം നമ്പറുകാരനായ ബ്രൗണിന് കാര്യമായ അവസരം നല്‍കാതെ ദ്യോകോവിച്ച് 62ന് രണ്ടാം സെറ്റും സ്വന്തമാക്കി. കഴിഞ്ഞ വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചയാളാണ് ബ്രൗണെങ്കിലും ഇവിടെ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.
ഖത്വര്‍ ടെന്നീസ് ഫെഡറേഷനാണ് എക്‌സോണ്‍ മൊബില്‍ ഓപ്പണ്‍ 2016 ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സംബന്ധിച്ചു. ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സിലായിരുന്നു ചടങ്ങ്.

Latest