Gulf
ആര്‍ എസ് സി ഫോക്കസ് സംഗമം
രിസാല സ്റ്റഡി സര്‍ക്കിള്‍ ഫോക്കസ് സംഗമം
മുഹ്‌യിദ്ദീന്‍ ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
മുഹ്‌യിദ്ദീന്‍ ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: യുവാക്കളുടെ വിദ്യാഭ്യാസ, തൊഴില്‍ പുരോഗതിക്കു വേണ്ടി സേവനം ചെയ്യുന്നതിന് പ്രൊഫഷനലുകളെ സജ്ജമാക്കുന്നതിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിദ്യാഭ്യാസ, ഗൈഡന്‍സ് വിഭാഗമായ വിസ്ഡം, ഫോക്കസ് എന്ന പേരില്‍ പ്രൊഫഷനലുകളുടെ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇവിടെ വിദ്യാഭ്യാസം നടത്തുന്നവരും തൊഴിലന്വേഷിച്ചു വരുന്നവരും തൊഴില്‍ മാറ്റം ആഗ്രഹി്ക്കു്ന്നവരുമായ പ്രവാസി യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനുള്ള പ്രൊഫഷനല്‍ യുവാക്കളുടെ പ്രവര്‍ത്തനമാണ് ഫോക്കസ് സംഗമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. സംഗമം ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ മുഹ് യിദ്ദീന്‍ ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റശീദ് ഇര്‍ഫാനി, ത്വല്‍ഹത്ത് ചാവക്കാട്, ഹബീബ് മാട്ടൂല്‍ വിഷയാവതരണം നടത്തി. താജുദ്ദീന്‍, ശാഹുല്‍ ഹമീദ്, റനീബ് നേതൃത്വം നല്‍കി.
---- facebook comment plugin here -----