Connect with us

Organisation

ഹസനിയ്യ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും

Published

|

Last Updated

ഹസനിയ്യനഗര്‍: “സ്‌നേഹ റസൂല്‍( സ) കാലത്തിന്റെ വെളിച്ചം” പ്രമേയത്തില്‍ ഹസനിയ്യ മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ മീലാദ് ഫെസ്റ്റ് നാളെ ഹസനിയ്യ ക്യാമ്പസില്‍ തുടക്കമാകും. രാവിലെ ഒമ്പതിന് ഹസനിയ്യ വൈസ് പ്രസിഡന്റ് എം എ ഖാലിദ് ഫൈസി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സംഗമം പിരായിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഇസ്മാഈല്‍ സാഹിബ് ഉദ്ഘാടനം ചെയ്യും. എം എ ഖാലിദ് ഫൈസി പൂടുര്‍ അധ്യക്ഷത വഹിക്കും. സിദ്ദീഖ് അല്‍ഹസനി നിസാമി, തൗഫീഖ് അല്‍ഹസനി, കെ നൂര്‍ ഹാജി പള്ളിക്കുളം,ഹാഫിള് സലാം സഖാഫി പള്ളിക്കുളം, ശുഐബ് മുസ്‌ലിയാര്‍ നവക്കോട്, സലിം സഖാഫി, കബീര്‍ കരീമി, സ്വാലിഹ് മുസ്‌ലിയാര്‍ അത്താലൂര്‍ പങ്കെടുക്കും. തുടര്‍ന്ന് മൂന്ന് ഗ്രൂപ്പുകളിലായി 300 ഓളം പ്രതിഭകള്‍ 70 ഓളം മത്സരങ്ങളില്‍ മാറ്റുരക്കും. 17ന് നടക്കുന്ന സമാപന സംഗമത്തില്‍ ഹസനിയ്യ വൈ. പ്രിന്‍സിപ്പാള്‍ കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ താഴെക്കോട് അധ്യക്ഷത വഹിക്കും. ഹസനിയ്യ പ്രിന്‍സിപ്പാള്‍ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് മുഖ്യാതിഥിയായിരിക്കും.
ഹസനിയ്യ സെക്ര. മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി സമ്മാനദാനം നടത്തും. ഐ എം കെ ഫൈസി കല്ലൂര്‍, ശാഫി ഫൈസി മഞ്ചേരി, അസീസ് ഫൈസി കുടല്ലൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, ഹസനിയ്യ മാനേജര്‍ മുഹമ്മദ് അലി ആലങ്ങാട് പ്രസംഗിക്കും. ഇബ്‌റാഹിം തെരുവത്ത് സ്വാഗതവും ജവാദ് വയനാട് നന്ദിയും പറഞ്ഞു.