Connect with us

National

പശുവിറച്ചി ആരോപണം; ദമ്പതികളെ ട്രെയിനില്‍ മര്‍ദ്ദിച്ചു

Published

|

Last Updated

 

BEEF 21ഭോപ്പാല്‍:ട്രെയിനില്‍ പശുവിറച്ചി പരിശോധന നടത്തിയ ഗോരക്ഷാ സമിതി അംഗങ്ങള്‍ ദമ്പതികളെ മര്‍ദ്ദിച്ചു. മദ്ധ്യപ്രദേശില്‍ അതിക്രമമുണ്ടായത്. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ക്യ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ബാഗില്‍ പശുവിറച്ചി പരിശോധന നടത്തുന്നതിനെ എതിര്‍ത്തപ്പോഴായിരുന്നു ഗോരക്ഷാ സമിതി അംഗങ്ങള്‍ ദമ്പതികളെ മര്‍ദ്ദിച്ചത്. 43കാരനായ മുഹമ്മദ് ഹുസൈനും ഭാര്യ നസീമയുമാണ് (38) അക്രമത്തിനിരയായത്.

ബാഗു പരിശോധനയില്‍ ഇവര്‍ മാംസം പിടിച്ചെടുത്തിരുന്നു. പിന്നീട് പരിശോധനയില്‍ ഇത് പോത്തിറച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം കണ്ടെടുത്ത മാംസം തങ്ങളുടേതല്ലായിരുന്നുവെന്ന് മുഹമ്മദ് ഹുസൈന്‍ അറിയിച്ചു. തന്നെയും ഭാര്യയെയും മര്‍ദ്ദിച്ചവരില്‍ നിന്ന് രക്ഷിച്ചത് ഒരു പോലീസ് കോണ്‍സ്റ്റബിളാണെന്നും അദ്ദേഹം പറഞ്ഞു. ആട്ടിറച്ചി മാത്രമേ തങ്ങള്‍ കഴിക്കാറുള്ളൂ എന്നും ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ അറിവുള്ളതാണെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. രണ്ട് ഗോരക്ഷാസമിതിക്കാരെ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മാസങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 50 കാരനായ മുഹമ്മദ് അക്ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. അക്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Latest