Connect with us

Malappuram

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര: ജില്ലയില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കുന്നു

Published

|

Last Updated

കോട്ടക്കല്‍: സ്വകാര്യ ബസുകാരുടെ ആട്ടും തൂപ്പും കേള്‍ക്കാതെ വിദ്യാര്‍ഥികള്‍ക്കിനി സൗജന്യമായി യാത്ര ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ബസുകള്‍ നിരത്തിലിറക്കുന്നത്.
ജില്ലയിലെ രണ്ടിടത്ത് ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയാണ് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത്. വിദ്യാര്‍ഥികള്‍ക് മാത്രമായാണ് ഇത്തരം ബസുകള്‍ ഓടുക. ഉള്‍നാടുകളെയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ സയമയങ്ങളില്‍ ഈ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ മാത്രമായി ഓടും. പിന്നീടുള്ള സമയം സാധാരണ പോലെ സര്‍വീസ് നടത്തും. പുതിയ പെര്‍മിറ്റുകള്‍ അടിസ്ഥാനത്തിലാണ് ബസുകള്‍ നിരത്തിലിറങ്ങുക. നിലവില്‍ ഇതേ റൂട്ടിലോടുന്നവയെ ഇതിനായി പരിഗണിക്കാതെയാണ് വിദ്യാര്‍ഥികളുടെ ബസുകള്‍ക്കായി പെര്‍മിറ്റുകള്‍ നല്‍കുക.
സ്വകാര്യ ബസുകള്‍ ഇപ്പോള്‍ യാത്രക്കാരെ കയറ്റി ബാക്കി സ്ഥലമുണ്ടെങ്കില്‍ കുട്ടികളെ കയറ്റുക എന്ന രീതിയാണ് സ്വീകരിക്കുന്നത്. അത് തന്നെ ഒന്നോ രണ്ടോ കുട്ടുകളെ കയറ്റി വിടുന്ന അവസ്ഥയാണ്. ഇത് കാരണം കുട്ടികള്‍ സ്‌കൂളിലും വീട്ടിലും എത്താന്‍ പ്രയാസപ്പെടുന്നുണ്ട്. ഇത് മാറ്റിയെടുക്കാനാണ് പുതിയ സംവിധാനം. കുട്ടികള്‍ക്ക് സൗജന്യ യാത്രയാണ് നല്‍കുക. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കായിരിക്കും പരിഗണന. സ്ഥലമുണ്ടെങ്കിലെ മറ്റ് യാത്രക്കാര്‍ക്ക് അവസരം ലഭിക്കും. ഇത്തരം ബസുകള്‍ക്ക് നികുതി ഇനത്തില്‍ ഇളവ് നല്‍കും. മൂന്ന് മാസത്തിലൊരിക്കല്‍ അടക്കുന്ന ലോണിനൊപ്പമാണ് ഇളവ് നല്‍കുക. ഇത്തരത്തില്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തയ്യാറായി നിരവിധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ മോട്ടോര്‍ വാഹന വകുപ്പുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. പദ്ധതി വിജയിച്ചാല്‍ കോട്ടക്കല്‍, വേങ്ങര ഭാഗങ്ങളിലായിരിക്കും ആദ്യ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറങ്ങുക. മൂന്ന് ബസുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ ഇറങ്ങുന്നത്. പെര്‍മിറ്റ് കിട്ടുന്ന മുറക്ക് ഈ ബസുകള്‍ ഓടിത്തുടങ്ങും. ജില്ലയില്‍ ഇത് വ്യാപകമാകുന്നതോടെ വിദ്യാര്‍ഥികളുടെ ദുരിതത്തിന് അറുതിയായേക്കും.
പ്രതിഷേധിച്ചു
തിരൂരങ്ങാടി: രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ട കോളവ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനയെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ കെ സി വി വി എസ്എസ് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. എ കെ ഇബ്‌റാഹീംകുട്ടി ഉദ്ഘാടനം ചെയ്തു.

Latest