അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ

Posted on: January 24, 2016 2:18 pm | Last updated: January 24, 2016 at 8:49 pm
SHARE

arunachalഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്രമന്ത്രി സഭ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം രാഷ്ട്രപതിയുടെ അംഗീകാരത്തിനു അയച്ചു. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കുകയും കോടതി ഇത് മരവിപ്പിക്കുകയും ചെയ്തത് രാഷ് ട്രീയവിവാദമായിരുന്നു. അതിന് പിന്നാലെയാണ് രാഷ് ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.