അധികാരത്തിലെത്തിയാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്ന് സിപിഐ

Posted on: January 25, 2016 6:29 pm | Last updated: January 25, 2016 at 6:29 pm
SHARE

kanam-rajendran-300x195തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എന്നാല്‍ നിലവിലെ മദ്യനയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥമെന്നു പറഞ്ഞ കാനം ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച ശേഷമായിരിക്കും പുത്തന്‍ മദ്യനയത്തെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കുകയെന്നും വ്യക്തമാക്കി. മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.