Connect with us

Business

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 50.29 പോയിന്റ് ഉയര്‍ന്ന് 24,485ലും നിഫ്റ്റി 13.70 പോയിന്റ് നേട്ടത്തില്‍ 7436.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1734 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 929 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍ കോര്‍പ്, എല്‍ആന്‍ഡ്ടി, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.