അഴിമതിക്കാരും കള്ളന്‍മാരും ജനങ്ങളെ കബളിപ്പിക്കുന്നു: വി എസ്

Posted on: January 31, 2016 10:58 am | Last updated: January 31, 2016 at 6:54 pm
SHARE

v s 2തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മന്ത്രിസഭയിലേക്കുള്ള കെ ബാബുവിന്റെ തിരിച്ചുവരവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ കള്ളക്കള്ളികള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. കെ ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പറഞ്ഞു. രാജി പിന്‍വലിച്ച ത് അപമാനകരമാണെന്നും കോണ്‍ഗ്രസില്‍ ആദര്‍ശമുള്ളവര്‍ ബാക്കിയുണ്ടെങ്കില്‍ ബാബുവിന്റെ തിരിച്ചുവരവ് തടയണമെന്നും കുമ്മനം പറഞ്ഞു.