Connect with us

Malappuram

വൈസനിയം ആര്‍ട്ടലൈവ് രണ്ടാം എഡിഷന്‍ 12 മുതല്‍

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന “ആര്‍ട്ടലൈവ്”രണ്ടാം എഡിഷന്‍ ഈ മാസം 12,13,14 തീയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം എച്ച് എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷനല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷനല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, തസ്വ്‌നീഫ്, നശീദ ഈവ്, വോക്കല്‍ ട്രാന്‍സ്‌ലേഷന്‍ തുടങ്ങി വൈവിധ്യങ്ങളായ സെഷനുകളാണ് സജ്ജീകരിക്കുന്നത്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രഖ്യാപനം നിര്‍വഹിച്ച പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം സയ്യിദ് ബാഹസന്‍ ജമലുല്ലൈലി മയോട്ട, ശൈഖ് യൂനുസ് മുഖദ്ദര്‍ മയോട്ട എന്നിവര്‍ നിര്‍വഹിച്ചു.
അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അഗത്തി, മുഹമ്മദലി സഖാഫി നിലമ്പൂര്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ സംബന്ധിച്ചു. നവയുഗ പ്രവണതകളോട് ക്രിയാത്മകമായി സംവദിക്കാന്‍ പ്രബോധകരെ പ്രാപ്തരാക്കുന്ന ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ വിവിധ ഭാഷകളിലായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിക്കും.