എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു  ശുപാര്‍ശ

Posted on: February 5, 2016 12:35 am | Last updated: February 5, 2016 at 11:22 am
SHARE

sukeshanതിരുവനന്തപുരം: എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു. സുകേശനും ബാര്‍ ഉടമ ബിജു രമേശും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത്. ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ ശബ്ദ രേഖയാണ് ഗൂഡാലോചനയ്ക്കു തെളിവായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. ശബ്ദരേഖയില്‍ ബിജു രമേശ് എസ്പി സുകേശനെക്കുറിച്ചു പറയുന്ന ഭാഗങ്ങളാണ് ഗൂഡാലോചനയ്ക്കു തെളിവെന്നു വിജിലന്‍സ് പറയുന്നു. ഇത് സംബന്ധിച്ച്് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരമന്ത്രിയ്ക്ക് റിപ്പോര്‍ട്ട്് നല്‍കി.