സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്ന് വിജിലന്‍സ് കോടതി

Posted on: February 5, 2016 2:47 pm | Last updated: February 5, 2016 at 2:47 pm
SHARE

SARITHAതൃശൂര്‍: സരിത എസ് നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ വിജിലന്‍സ് കോടതി. കഴിഞ്ഞ രണ്ടു വര്‍ഷമായി സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയാണ്. സരിത പറയുന്ന കാര്യങ്ങള്‍ കളവാണെങ്കില്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും ജഡ്ജി എസ്എസ് വാസന്‍ ചോദിച്ചു. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാകില്ല എന്ന ചൊല്ലും ജഡ്ജി ഉദ്ധരിച്ചു.

സരിത എസ് നായര്‍ക്കും ഇപി ജയരാജനുമെതിരെ കോണ്‍ഗ്രസ് അഭിഭാഷക സംഘടന നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ എടുക്കാന്‍ ഉത്തരവിടുക വഴി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍ തന്നെയാണ് സരിതയ്ക്കും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.