Connect with us

Kerala

പി ജയരാജന്‍ കീഴടങ്ങി; മാര്‍ച്ച് 11 വരെ റിമാന്‍ഡില്‍

Published

|

Last Updated

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ജയരാജനെ മാര്‍ച്ച് 11 വരെ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷ സ്വീകരിച്ചില്ല. തല്‍ക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക്് മാറ്റട്ടെ എന്നും അപേക്ഷയില്‍ ജയില്‍ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ഇന്ന് രാവിലെയാണ് ആശുപത്രി വിട്ടത്. എംവി ജയരാജന്‍, കെകെ രാഗേഷ് എംപി എന്നിവരോടൊപ്പമാണ് ജയരാജന്‍ കോടതിയിലെത്തിയത്.

സിപിഎം പ്രവര്‍ത്തകനായതിനാലാണ് തന്നെ കേസില്‍ കുടുക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ആസൂത്രണം ചെയ്ത പദ്ധതിക്ക് സിബിഐയും സംസ്ഥാന സര്‍ക്കാറും കൂട്ടു നില്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.