വിഎസ് അച്യുതാനന്ദന്‍ ജെഎന്‍യു സന്ദര്‍ശിക്കില്ല

Posted on: February 17, 2016 1:04 pm | Last updated: February 17, 2016 at 1:57 pm
SHARE

v sന്യൂ ഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് ജവഹര്‍ലാല്‍ നെഹ്റ്രു സര്‍വ്വകലാശാല സന്ദര്‍ശിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളാലാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് വിഎസ് അറിയിച്ചു. സിപിഎം പ്രതിനിധിയായി വ്യന്ദ കാരാട്ട് ക്യാമ്പസിലെത്തും. നേരത്തെ വിഎസ് സര്‍വ്വകലാശാല സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ രാജ്യദ്രേഹം കുറ്റം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ക്യാമ്പസില്‍ നടത്തിവരുന്ന സമരം ശക്തമായി തുടരുകയാണ്.