Connect with us

Malappuram

രാജ്യത്തിന്റെ മതേതരത്വ സങ്കല്‍പങ്ങള്‍ക്ക് മുറിവേല്‍പിക്കരുത്: കാന്തപുരം

Published

|

Last Updated

മലപ്പുറം: ജെ എന്‍ യു വിലെ സംഭവവികാസങ്ങളും അനുബന്ധമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ പ്രവണതകളും മതേതര സങ്കല്‍പങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തിലുള്ളതാണെന്ന് അഖിലേന്ത്യാ സന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ജനാധിപത്യ മതേതര മൂല്യങ്ങളെ അപകടപ്പെടുത്താനും വേണ്ടി ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ ആശങ്കാജനകമാണ്. ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠങ്ങള്‍ പോലും അരുതായ്മക്കു മുമ്പില്‍ നിഷ്‌ക്രിയരും നോക്കുകുത്തികളുമാവുന്നത് അപലപനീയമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും നീതിയും സുരക്ഷയും ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്. ഇതിന് വിരുദ്ധമായ നിലപാടുകളുണ്ടാവുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ കാരണമാകും.
രാഷ്ട്രീയമായും ജനങ്ങള്‍ക്ക് ദിശാബോധം നല്‍കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ ചൂഷണം ചെയ്തു കൊണ്ടുള്ള രാഷ്ട്രീയം പോലെ തന്നെ അപകടകരമാണ് അരാഷ്ട്രീയവാദവും. എല്ലാ തലങ്ങളും സ്പര്‍ശിച്ചു കൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തെ തട്ടിയുണര്‍ത്തി ധാര്‍മിക വത്കരിക്കുന്നതിന് വേണ്ടിയാണ് സുന്നി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിംജമാഅത്തിന്റെ മലപ്പുറം ജില്ലയുടെ പ്രഥമ ഭാരവാഹികളെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (പ്രസി.), മനരിക്കല്‍ അബ്ദുര്‍റഹിമാന്‍ ഹാജി (ജന.സെക്ര.), സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് (ഫിന. സെക്ര.), കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുഹാജി വേങ്ങര (വൈസ്. പ്രസി.),മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ ബശീര്‍ ഹാജി പടിക്കല്‍ (സെക്ര.). നാല്‍പത്തി അഞ്ച് അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Latest