ചൈനയില്‍ രണ്ടുപേര്‍ക്കു കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Posted on: February 23, 2016 8:00 pm | Last updated: February 23, 2016 at 8:32 pm
SHARE

zikka virusബെയ്ജിംഗ്: ചൈനയില്‍ രണ്ടുപേര്‍ക്കു കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഷെജിംയാംഗ് പ്രവിശ്യയിലെ ഒരു 38 വയസുകാരനും ഇയാളുടെ എട്ടു വയസുള്ള കുട്ടിയ്ക്കുമാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നു സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ ഫിജി, സമോവ എന്നിവിങ്ങളില്‍ യാത്ര ചെയ്ത ശേഷമാണ് ചൈനയിലെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നിരീക്ഷിച്ചുവരികയാണ്. ഇതോടെ ചൈനയില്‍ സിക്ക വൈറസ് ബാധ കണെ്്ടത്തിയവരുടെ എണ്ണം അഞ്ചായി വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഷെജിയാംഗ്, ഗുവാംഗ്‌ഡോംഗ്, ജിയാംഗ്‌സി എന്നിവിടങ്ങളിലാണു നേരത്തെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.