Connect with us

Gulf

വൈദ്യ പരിശോധനാ സംവിധാനത്തില്‍ ഭേദഗതിക്ക് ശൈഖ് മുഹമ്മദ് ഉത്തരവിട്ടു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രവാസികള്‍ക്കായുള്ള വൈദ്യപരിശോധനാ സംവിധാനം ഭേദഗതി ചെയ്യാന്‍ ഉത്തരവിട്ടു. വൈദ്യപരിശോധനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്.

2008ലെ ഫെഡറല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇതിനായി ഉത്തരവിറക്കിയിരിക്കുന്നത്. മാരകരോഗങ്ങളായ എയ്ഡ്‌സ്, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ക്ഷയം തുടങ്ങിയവ വൈദ്യപരിശോധനയില്‍ കണ്ടെത്തുന്ന പ്രവാസികള്‍ക്ക് പതിവുപോലെ വിസ അനുവദിക്കില്ല. രാജ്യത്ത് ജോലിക്കും താമസത്തിനുമായി എത്തുന്ന പ്രവാസികള്‍ക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെയും നിലവിലെ വിസ പുതുക്കുന്നതിനും കാലങ്ങളായി രാജ്യത്ത് വൈദ്യപരിശോധന നടത്തുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളിലാണ് രക്തം ഉള്‍പെടെയുള്ളവ പരിശോധിക്കുന്നത്.
വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളിലാണ് ഭേദഗതികള്‍ക്ക് ഉത്തരവിട്ടിരിക്കുന്നത്.

Latest