Connect with us

Kasargod

ജില്ലയില്‍ ചെമ്പന്‍ ചെല്ലി കീടത്തിന്റെ അക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി എന്ന കീടത്തിന്റെ ആക്രമണം ജില്ലയില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പടന്നക്കാട് കാര്‍ഷിക കോളജില്‍ ചേര്‍ന്ന ആത്മ സാങ്കേതിക വിദ്യ അവലോകന യോഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെറിയ തെങ്ങുകളെയും മഞ്ഞ, ഓറഞ്ച് ഇനത്തില്‍പ്പെട്ട തെങ്ങുകളേയുമാണ് ഈ പ്രാണി കൂടുതലായി ആക്രമിക്കുന്നത്. കൂമ്പോല വാടുക, മണ്ടയിലെ ഇടയോലകള്‍ മഞ്ഞളിക്കുക മുതലായവയാണ് ലക്ഷണങ്ങള്‍.
കീടത്തെ നിയന്ത്രിക്കുവാന്‍ ഒരു പ്രദേശത്തെ മൊത്തമായി എടുത്തുകൊണ്ടുവേണം നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാനെന്ന് യോഗം വിലയിരുത്തി. കീട നിയന്ത്രണത്തിനായി ഫിറമോണ്‍ ട്രാപ്പ്, കെണി, സ്പിനോസാഡ്, ഫെര്‍മെറ്റ, ഇമിഡോ ക്ലോപിഡ് തുടങ്ങിയവ ഉപയോഗിക്കാം. പച്ചക്കറി വിളകളില്‍ വിളവ് വര്‍ധിപ്പിക്കുവാന്‍ 19:19:19, വെജിറ്റബിള്‍ ടോപ്പപ്പ് എന്നിവ ഇലയില്‍ തെളിച്ച്‌കൊടുക്കുന്നത് ഫലപ്രദമാണ്. യോഗത്തില്‍ ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ജി ജയപ്രകാശ്, കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. ഗോവിന്ദന്‍, കെ വി കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മനോജ്, ലീന, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.