Connect with us

Kozhikode

ഏത് പാര്‍ട്ടിക്കും സ്ത്രീ സ്ഥാനാര്‍ഥികളെ നല്‍കുമെന്ന് കെ എന്‍ എം

Published

|

Last Updated

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടിയാലോചനകള്‍ ആരംഭിച്ചിരിക്കെ മുസ്‌ലിം സ്ത്രീകളെ മത്സരിപ്പിക്കാന്‍ ഏത് പാര്‍ട്ടി ആവശ്യപ്പെട്ടാലും സ്ഥാനാര്‍ഥികളെ നല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുജാഹിദ് വിഭാഗം രംഗത്തെത്തി. കെ എന്‍ എം സംസ്ഥാന ജന സെക്രട്ടറി എം സ്വലാഹുദ്ധീന്‍ മദനി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഷ്ട്രിയ വ്യത്യാസമന്യേ എല്ലാവര്‍ക്കുമായി പ്രസ്തുത വാഗ്ദാനം നല്‍കിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുസ്‌ലിം ലീഗും വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും സി പി എമ്മും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും സ്ഥാനാര്‍ത്ഥികളെ വേണമെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും സ്വലാഹുദ്ധീന്‍ മദനി പറഞ്ഞു.

Latest