Connect with us

Kozhikode

മദ്‌റസാ ദിനം വിജയിപ്പിക്കുക: നേതാക്കള്‍

Published

|

Last Updated

കോഴിക്കോട്: മഹല്ല്- മദ്‌റസാ ശാക്തീകരണത്തിനായി നാളെ സംസ്ഥാന വ്യാപകമായി മദ്‌റസാ ദിനം” ആചരിക്കുന്നു. മദ്‌റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുദര്‍രിസ്, മുഅല്ലിം, മുഫത്തിശ് തുടങ്ങിയ ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമ പെന്‍ഷന്‍, മാതൃകാ മഹല്ല്- മദ്‌റസ സംവിധാനിക്കാന്‍ ഗ്രാന്റ്, മദ്‌റസാ നവീകരണത്തിന് ധനസഹായം, മഹല്ല് രേഖകള്‍ ഏകീകരിക്കാന്‍ നികാഹ് രജിസ്റ്റര്‍- അക്കൗണ്ട് ബുക്ക് റെക്കോര്‍ഡുകളുടെ സൗജന്യ വിതരണം, 1000 മഹല്ലുകളില്‍ ഇ- മഹല്ല് സംവിധാനം, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ, പുസ്തക- സി ഡി പ്രസാധനം തുടങ്ങി എസ് എം എയുടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് നാളെ മദ്‌റസാദിനം ആചരിക്കുന്നത്. ഖത്വീബുമാര്‍ ജുമുഅക്കു ശേഷം “മദ്‌റസാദിനം” വിശദീകരിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യണം.
സംഘടനാ പ്രവര്‍ത്തകര്‍ അങ്ങാടികളില്‍ ബക്കറ്റ് പിരിവ് നടത്തിയും, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കിയ കവറുകള്‍ മദ്‌റസാ വിദ്യാര്‍ഥികളിലൂടെയും മറ്റും വീടുകളില്‍ എത്തിച്ചും സംഭാവനകള്‍ സ്വീകരിക്കണം.
എല്ലാ മഹല്ല്, മസ്ജിദ്, മദ്‌റസ, ഇംഗ്ലീഷ ്മീഡിയം സ്‌കൂള്‍, സ്ഥാപന കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും സ്‌നേഹജനങ്ങളും “മദ്‌റസാദിനം” വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ അലി ബാഫഖി തങ്ങള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അഭ്യര്‍ഥിച്ചു.