Connect with us

Kerala

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു; ജോസഫ് ഗ്രൂപ്പ്‌ പുനരുജ്ജീവിപ്പിക്കുമെന്ന് ആന്റണി രാജു

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ടത്. ആന്റണി രാജു, ഡോ. കെ സി ജോസഫ്, പിസി ജോസഫ് എന്നിവരാണ് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പാര്‍ട്ടി വിടുന്നത്. ആന്റണി രാജുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുമെന്ന് ആന്റണി രാജു പറഞ്ഞു

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാണിയുടേയും മകന്റേയും കുടുംബവാഴ്ച്ചയാണ് നടക്കുന്നതെന്ന് ആന്റണി രാജു ആരോപിച്ചു. കിരീടവും ചെങ്കോലും മകന് കൈമാറാനാണ് മാണി നീക്കം നടത്തുന്നത്. യാതൊരു മികവുമില്ലാത്ത മകന് വേണ്ടി മികവും പാരമ്പര്യവുമുള്ള നേതാക്കളെ മാണി മാറ്റി നിര്‍ത്തുകയായിരുന്നു. ഭരണഘടനയനുസരിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇതുവരെ മാണിയുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.

കേരള കോണ്‍ഗ്രസിനെ സംഘപരിവാറിന് അടിയറവെക്കാനാണ് മാണി നീക്കം നടത്തുന്നത്. ജോസ് കെ മാണി ഫെബ്രുവരി രണ്ടിന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇതിന് ഉദാഹരണമാണ്. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാവുമെന്നും ആന്റണി രാജു ആരോപിച്ചു.

മുന്നണി വിട്ടാല്‍ ഇടത് മുന്നണിയിലെടുക്കാമെന്ന് സിപിഎം നേതാക്കള്‍ വിമതര്‍ക്ക് ഉറപ്പു നല്‍കിയതായാണ് വിവരം. ആറില്‍ കുറയാത്ത സീറ്റും മുന്നണിയിലെ ഘടകക്ഷിയാക്കാം എന്നതുമാണ് സിപിഎം വാഗ്ദാനം. എന്നാല്‍ ഇടത് മുന്നണിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു.

---- facebook comment plugin here -----

Latest