Connect with us

Gulf

പതിനായിരം ഇന്തോനേഷ്യക്കാര്‍ക്ക് ഖത്വറില്‍ ജോലി നല്‍കും

Published

|

Last Updated

ദോഹ: തൊഴില്‍ പിരിച്ചു വിടലിന്റെ വാര്‍ത്തകള്‍ വരുമ്പോഴും ഖത്വറില്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ തൊഴിലവസരങ്ങളുടെ സൂചനകളും വരുന്നു. ബംഗ്ലാദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിനു പിറകേ പതിനായിരും ഇന്തോനേഷ്യക്കാര്‍ക്ക് ഖത്വറിലെ വിവിധ മേഖലഖലകളില്‍ തൊഴില്‍ നല്‍കുമെന്ന് ഉറപ്പു ലഭിച്ചതായി ഇന്തോനേഷ്യന്‍ അംബാസിഡര്‍ വെളിപ്പെടുത്തി.
ഇന്തോനേഷ്യന്‍ പ്രൊഫഷനലുകള്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും അവസരം ലഭിക്കും. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുടെ ഖത്വര്‍ സന്ദര്‍ശന വേളയിലാണ് ഇതു സംബന്ധിച്ച് ധാരണയായതതെന്ന് അംബാസിഡര്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ 50,000 ഇന്തോനേഷ്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ സാന്നിധ്യം ഉയര്‍ത്തുന്നതാണ് തീരുമാനം. എന്നാല്‍, പുതിയ നിയമനത്തിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇന്തോനേഷ്യക്കാരെ വിദേശത്തു വീട്ടു ജോലിക്കു അയക്കുന്നത് കഴിഞ്ഞ വര്‍ഷം രാജ്യം നിരോധിച്ചിരുന്നു. രാജ്യത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായായാരുന്നു തീരുമാനം.
വിവിധ വിദേശ രാജ്യങ്ങളുമായി വാണിജ്യ, വ്യാപാര, തൊഴില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്വറില്‍ പുതിത തൊഴിലവസരങ്ങളിലേക്ക് വ്യത്യസ്ത രാജ്യക്കാരെ പരിഗണിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതു സംബന്ധിച്ചും വാര്‍ത്തകള്‍ വന്നിരുന്നു.