Connect with us

National

ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Published

|

Last Updated

 

ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിക്കെതിരെ ശ്രീശ്രീ രവിശങ്കര്‍. ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് ശ്രീ ശ്രീ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ശ്രീശ്രീ രവിശങ്കര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികോത്സവത്തിന് ഹരിത െ്രെടബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തിയിരുന്നു.പരിപാടിക്ക് അനുമതി നല്‍കിയതില്‍ പറ്റിയ പാളിച്ചക്ക് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്ക് അഞ്ചുലക്ഷം രൂപയും ഡല്‍ഹി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിക്ക് ഒരുലക്ഷം രൂപയും പിഴ വിധിച്ചു

കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ യമുനാതീരത്താണ് സാംസ്‌കാരികോല്‍സവം നടക്കുക. യമുന നദിയുടെ മറുകരയില്‍ നിന്ന് വേദിയിലേക്കുള്ള പാലങ്ങള്‍ സൈന്യത്തെക്കൊണ്ട് നിര്‍മ്മിച്ചത് പാര്‍ലിമെന്റിലും പുറത്തും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. പരിപാടിക്കായി മരങ്ങള്‍ വെട്ടിനശിപ്പിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു.

അതേസമയം സാസ്‌കാരിക സമ്മേളനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പരിസ്ഥിതി മന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുത്തതാണ്. എന്നിട്ട് രാജ്യത്ത് നദി മലിനമാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

എന്നാല്‍ ശ്രീ ശ്രീ രവിശങ്കറിന് പിന്തുണയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഗംഗയുടെയും, യമുനയുടെയും സംരക്ഷണത്തിന് മുന്‍പന്തിയിലുള്ള ആളാണ് രവിശങ്കറെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരിപാടിക്ക് അനുമതി നല്‍കണമോ എന്ന് ഹരിത ട്രിബ്യൂണല്‍ തീരുമാനിക്കുമെന്നും കേന്ദ്രം മറുപടി നല്‍കി.