Connect with us

Malappuram

കളഞ്ഞു കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 60,000 രൂപ ആവശ്യപ്പെട്ട യുവാവ് പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു വരികയായിരുന്ന യുവാവിന്റെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ 60,000 രൂപ ആവശ്യപ്പെട്ട യുവാവിനെ പോലീസ് പിടികൂടി. കിഴിശ്ശേരി സ്വദേശി ശ്രീരാഗാണ് പിടിയിലായത്.
കിഴിശ്ശേരി പുവ്വത്തൊടി ഖാലിദിനാണ് എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.ശ്രീരാഗ് ഫെയ്‌സ് ബുക്കില്‍ തനിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും 60,000 രൂപ നല്‍കിയാല്‍ തിരിച്ചു നല്‍കുമെന്നും വ്യാജ വിലാസത്തില്‍ പോസ്റ്റിട്ടിരുന്നു.വിവരം പോലീസില്‍ അറിയിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗ്രീരാഗിനെ പിടികൂടുകയായിരുന്നു

Latest