Connect with us

Gulf

ഒമാന്‍ എയര്‍പോര്‍ട്ട് നികുതി വര്‍ധിപ്പിച്ചു

Published

|

Last Updated

മസ്‌കത്ത്: ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ രണ്ട് റിയാല്‍ അധികം നല്‍കണം. ഏയര്‍പോര്‍ട്ട് ടാക്‌സ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്. പുതുക്കിയ നിരക്ക് പ്രകാരം എയര്‍പോര്‍ട്ട് ടാക്‌സ് 10 റിയാല്‍ ആയി വര്‍ധിച്ചു. ഒമാന്‍ എയര്‍ അധികൃതര്‍ പുറത്തിറക്കിയ നോട്ടീസിലാണ് പുതുക്കിയ നിരക്ക് വ്യക്തമാക്കുന്നത്.

ഈ മാസം 15 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ജൂലൈ ഒന്ന് മുതല്‍ ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരില്‍ നിന്നും ടിക്കിറ്റ് നിരക്കില്‍ രണ്ട് റിയാല്‍ കൂടുതല്‍ ഈടാക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം 10 റിയാല്‍ നല്‍കണ്ടി വരും. ആഭ്യന്തര യാത്രകള്‍ക്കുള്ള നികുതിയിലും വര്‍ധന വരുത്തിയിട്ടുണ്ട്.