Connect with us

National

സ്വകാര്യ ഇടങ്ങളിലെ അശ്ലീലം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി

Published

|

Last Updated

മുംബൈ: സ്വകാര്യ ഇടങ്ങളിലെ അശ്ലീല പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. സ്ത്രീകളുമായി ചേര്‍ന്ന് ഫഌറ്റില്‍ അശ്ലീല പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ 13 പേര്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എന്‍ എച്ച് പാട്ടീല്‍, എ എം ബദര്‍ എന്നിവരുടെ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഇവര്‍ക്കെതിരെ അന്ധേരി പോലീസാണ് കഴിഞ്ഞ ഡിസംബറില്‍ ഐ പി സി 294 പ്രകാരം കേസെടുത്തത്. മറ്റുള്ളവര്‍ക്ക് ശല്യമാകും വിധം പൊതുസ്ഥലങ്ങളില്‍ വെച്ച് പ്രവര്‍ത്തിക്കുകയോ പാട്ട് പാടുകയോ ഒച്ചയുണ്ടാക്കുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണ്.

2015 ഡിസംബര്‍ 12ന് തൊട്ടടുത്ത ഫഌറ്റില്‍ നടക്കുന്ന ബഹളത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകനാണ് പോലീസില്‍ പരാതി നല്‍കിയത്. താന്‍ ജനല്‍ വഴി ഫഌറ്റിലേക്ക് നോക്കിയപ്പോള്‍ അലക്ഷ്യമായി വസ്ത്രം ധരിച്ച സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും ആളുകള്‍ പണം വാരിയെറിയുന്നതും കണ്ടുവെന്നായിരുന്നു പരാതി. ഈ പരാതിയില്‍ 13 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ അഭിഭാഷകനായ രാജേന്ദ്ര ശിരോത്കര്‍ വഴിയാണ് കുറ്റാരോപിതര്‍ ഹൈക്കോടതിയ സമീപിച്ചത്.

Latest