Connect with us

Kerala

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനമെതിരെ നല്‍കിയ മൊഴികളില്‍ തുടരന്വേഷണം അല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് സരിതയുടെ ആവശ്യം. ഹരജി ഹൈേേക്കാടതി ഫയലില്‍ സ്വീകരിച്ചു. കേസ് കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും.

സോളാര്‍ കേസില്‍ താന്‍ നല്‍കിയ തെളിവുകള്‍ ജുഡീഷ്യല്‍ കമീഷന്‍ പരിഗണിക്കുന്നില്ലെന്ന് സരിത നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍ നായരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തെളിവുകള്‍ കൈയിലുണ്ട്. സോളാര്‍ കമീഷന് നല്‍കിയ എല്ലാ തെളിവുകളും ഹൈക്കോടതിയിലും നല്‍കുമെന്ന് സരിത പറഞ്ഞു.