Connect with us

Gulf

ബര്‍വ മോഡല്‍ വാടക കുറവ് പ്രതീക്ഷിച്ച് വ്യാപാരികള്‍

Published

|

Last Updated

ദോഹ: ബര്‍വ കോമേഴ്‌സ്യല്‍ അവന്യൂ വാടക കുറച്ച മാതൃകയില്‍ മറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനികളും വാടക നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഷോപ്പുടമകള്‍. വാടക 15 ശതമാനം കുറച്ചതിന് പുറമെ വാടകകരാര്‍ പുതുക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ വാടക ഒഴിവാക്കുകയും ചെയ്താണ് ബര്‍വ കൊമേഴ്‌സ്യല്‍ അവന്യൂ ശ്രദ്ധേയമായത്.
അത്തരം തീരുമാനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പലയിടങ്ങളിലും വാടക നിരക്ക് കൂടുതലാണെന്നും പല കച്ചവടക്കാരും അഭിപ്രായപ്പെട്ടതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന വാടക നിരക്ക് കാരണം ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയുണ്ട്. ബര്‍വ കൊമേഴ്‌സ്യല്‍ അവന്യു വാടക നിരക്ക് കുറച്ചത് ഷോപ്പുടമകള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഹ്രസ്വകാല ചെറുകിട ഷോപ്പുടമകള്‍ക്ക് ഇത് വളരെയേറെ സഹായകമാണ്. ഉയര്‍ന്ന വാടകയോടൊപ്പം വില്‍പ്പന നന്നേ കുറഞ്ഞത് വ്യാപാരികള്‍ക്ക് ഇരട്ട പ്രഹരമായിട്ടുണ്ട്. വാടക നിരക്ക് കുറക്കുകയോ മറ്റ് ഇളവുകള്‍ വരുത്തുകയോ വേണ്ടത് പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണെന്ന് ഷോപ്പുടമകള്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ചില്ലറ വില്‍പ്പന ശാലകള്‍ക്ക് വലിയ ആവശ്യം വരുന്നതിനാല്‍ വാടക നിരക്ക് കുറയുന്നില്ലെന്ന് നജ്മയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു.

---- facebook comment plugin here -----

Latest