Connect with us

Gulf

ഖത്വറില്‍ ഡ്രോണുകള്‍ അടുത്ത വര്‍ഷം: മന്ത്രി

Published

|

Last Updated

പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പ്രദര്‍ശനഹാളില്‍

ദോഹ: ഖത്വറിന്റെ ആകാശത്ത് അടുത്ത വര്‍ഷം ഡ്രോണുകള്‍ കാണാമെന്ന് പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ. അഞ്ചാമത് രാജ്യാന്തര മാരിടൈം പ്രതിരോധ പ്രദര്‍ശന, സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്വറിനു വേണ്ടിയുള്ള ഡ്രോണ്‍ നിര്‍മാണം ജര്‍മന്‍ കമ്പനിയുടെ സഹകരണത്തോടെ നടന്നു വരികയാണ്. ഇതിനകം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധന സംവിധാനങ്ങളുടെ യോജിച്ച പ്രവര്‍ത്തനവും സംയോജനവും കൂട്ടായി നിര്‍വഹിക്കുന്നതിനു വേണ്ടി ഖത്വര്‍ മുന്നോട്ടു പോകുകയാണ്. ഖത്വര്‍ ആംഡ് ഫോഴ്‌സിന്റെ വികസനം നിര്‍ത്തിവെക്കില്ല. ദോഹയില്‍ നടക്കുന്ന പ്രതിരോധ പ്രദര്‍ശനം സൈനികരംഗത്തെ ആധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും മനസ്സിലാക്കാന്‍ അവസരം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.