Connect with us

Kerala

ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം സൗജന്യ ഹെല്‍മെറ്റ്: തീരുമാനത്തില്‍ മാറ്റമില്ലെന്ന് തച്ചങ്കരി

Published

|

Last Updated

കൊച്ചി: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഡീലര്‍മാര്‍ സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. ഹെല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹന ഉപഭോക്താക്കള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഓണലൈനായി ചെയ്യാനുള്ള സൗകര്യം നല്‍കി തുടങ്ങിയതായി തച്ചങ്കരി പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടമരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന നിലപാട് ഗതാഗത വകുപ്പ് എടുത്തത്. ഇനി മുതല്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ സാരി ഗാര്‍ഡ്, പിന്‍സീറ്റിലിരിക്കുന്നവര്‍ക്കുള്ള പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍ വ്യൂ മിറര്‍ എന്നിവക്കൊപ്പം ഹെല്‍മെറ്റും സൗജന്യമായി നല്‍കണം. ഇക്കാര്യം വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ഗതാഗതവകുപ്പിന്റെ നിര്‍ദേശം വന്നിട്ടും പലര്‍ക്കും ഹെല്‍മറ്റ് സൗജന്യമായി കിട്ടുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ വ്യപാര ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും തച്ചങ്കരി പറഞ്ഞു.

Latest