മൂന്ന് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം

Posted on: April 4, 2016 9:28 pm | Last updated: April 5, 2016 at 10:46 am
SHARE

congress

ന്യൂഡല്‍ഹി: ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. ശേഷിക്കുന്ന 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പട്ടികക്ക് അംഗീകാരം നല്‍കിയത്. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ധര്‍മടം, കാഞ്ഞങ്ങാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്.
മലമ്പുഴയില്‍ പ്രതിപപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ വി എസ് ജോയിയുടെ പേരാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഒഴിച്ചിട്ട മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്ന് സോണിയാ ഗാന്ധി നിര്‍ദേശിച്ചു.
തൃക്കാക്കരയില്‍ നിന്ന് ബെന്നി ബഹനാനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹം പിന്മാറിയിരുന്നു. പി ടി തോമസ് ആയിരിക്കും തൃക്കാക്കരയില്‍ ജനവിധി തേടുക. അഴിമതി ആരോപണം, കൂടുതല്‍ തവണ മത്സരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ട അടൂര്‍ പ്രകാശ് കോന്നിയിലും കെ ബാബു തൃപ്പൂണിത്തുറയിലും ഡൊമിനിക് പ്രസന്റേഷന്‍ കൊച്ചിയിലും, കെ സി ജോസഫ് ഇരിക്കൂറിലും മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം:
പാറശ്ശാല: എ ടി ജോര്‍ജ്, നെയ്യാറ്റിന്‍കര: ആര്‍ ശെല്‍വരാജ്, കാട്ടാക്കട: എന്‍ ശക്തന്‍, കോവളം: എം വിന്‍സന്റ്
നെടുമങ്ങാട്: പാലോട് രവി, തിരുവനന്തപുരം: വി എസ് ശിവകുമാര്‍, വട്ടിയൂര്‍കാവ്: കെ മുരളീധരന്‍, അരുവിക്കര: കെ എസ് ശബരിനാഥ്, കഴക്കൂട്ടം: എം എ വാഹിദ്, വാമനപുരം: ശരത് ചന്ദ്ര പ്രസാദ്, വര്‍ക്കല: വര്‍ക്കല കഹാര്‍, ചിറയിന്‍കീഴ്: അജിത്കുമാര്‍

കൊല്ലം:
ചടയമംഗലം: എം എം ഹസ്സന്‍, കുണ്ടറ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊല്ലം: സൂരജ് രവി, ചാത്തന്നൂര്‍: ശൂരനാട് രാജശേഖരന്‍, കരുനാഗപ്പള്ളി: സി ആര്‍ മഹേഷ്, കൊട്ടാരക്കര: സിവിന്‍ സത്യന്‍, പത്തനാപുരം: ജഗദീഷ്

പത്തനംതിട്ട:
റാന്നി: മറിയാമ്മ ചെറിയാന്‍, ആറന്മുള: ശിവദാസന്‍ നായര്‍, കോന്നി: അടൂര്‍ പ്രകാശ്, അടൂര്‍: കെ കെ ഷാജു

ആലപ്പുഴ:
ആലപ്പുഴ: ലാലി വിന്‍സെന്റ്, ഹരിപ്പാട്: രമേശ് ചെന്നിത്തല, കായംകുളം: എം ലിജു, ചെങ്ങന്നൂര്‍: പി സി വിഷ്ണുനാഥ്, മാവേലിക്കര: ബൈജു കലാശാല, അരൂര്‍: സി ആര്‍ ജയപ്രകാശ്, ചേര്‍ത്തല: എ സ് ശരത്ത്

ഇടുക്കി:
ദേവികുളം: രാജാറാം, ഉടുമ്പന്‍ചോല: സേനാപതി വേണു, പീരുമേട്: സിറിയക് തോമസ്

കോട്ടയം:
മുവാറ്റുപുഴ: ജോസഫ് വാഴക്കന്‍, വൈക്കം: സനീഷ് കുമാര്‍, കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പളളി: ഉമ്മന്‍ ചാണ്ടി

എറണാകുളം:
പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പള്ളി, ആലുവ: അന്‍വര്‍ സാദത്ത്, പറവൂര്‍: വി ഡി സതീശന്‍, വൈപ്പിന്‍: കെ ആര്‍ സുഭാഷ്, കൊച്ചി: ഡൊമനിക്ക് പ്രസന്റേഷന്‍, തൃപ്പൂണിത്തുറ: കെ ബാബു, എറണാകുളം: ഹൈബി ഈഡന്‍, തൃക്കാക്കര: പി ടി തോമസ്, കുന്നത്തുനാട്: വി പി സചീന്ദ്രന്‍, അങ്കമാലി: റോജി എം ജോണ്‍

തൃശൂര്‍:
ചേലക്കര: കെ എ തുളസി, മണലൂര്‍: അബ്ദുര്‍റഹ്മാന്‍ കുട്ടി, വടക്കാഞ്ചേരി: അനില്‍ അക്കര, ഒല്ലൂര്‍: പി വിന്‍സന്റ്, തൃശൂര്‍: പത്മജ വേണുഗോപാല്‍, പുതുക്കാട്: സുന്ദരന്‍ കുന്നത്തുള്ളി, ചാലക്കുടി: ടി യു രാധാകൃഷണന്‍, കൊടുങ്ങല്ലൂര്‍: കെ പി ധനപാലന്‍

പാലക്കാട്:
തൃത്താല: വി ടി ബല്‍റാം, പട്ടാമ്പി: സി പി മുഹമ്മദ്, ഷൊര്‍ണൂര്‍: ഒ വിജയകുമാര്‍, ഒറ്റപ്പാലം: ശാന്ത ജയറാം, കോങ്ങാട്: പന്തളം സുധാകരന്‍, പാലക്കാട്: ഷാഫി പറമ്പില്‍, ചിറ്റൂര്‍: എ അച്യുതന്‍, നെന്മാറ: എ വി ഗോപിനാഥ്, തരൂര്‍: സി പ്രകാശന്‍

മലപ്പുറം:
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്, വണ്ടൂര്‍: എ പി അനില്‍കുമാര്‍, തവനൂര്‍: ഇഫ്തിഖാറുദ്ദീന്‍, പൊന്നാന്നി: പി ടി അജയമോഹന്‍

കോഴിക്കോട്:
കോഴിക്കോട് നോര്‍ത്ത്: പി എം സുരേഷ് ബാബു, കൊയിലാണ്ടി: എന്‍ സുബ്രഹ്മണ്യന്‍, ബേപ്പൂര്‍: എം പി ആദംമുല്‍സി, നാദാപുരം: കെ പ്രവീണ്‍കുമാര്‍, കുന്ദമംഗലം: ടി സിദ്ദിഖ്

വയനാട്:
മാനന്തവാടി: പി കെ ജയലക്ഷ്മി, ബത്തേരി: ഐ സി ബാലകൃഷ്ണന്‍

കണ്ണൂര്‍:
പയ്യന്നൂര്‍ സാജിത് മൗവല്‍, കല്യാശേരി: അമൃത രാമകൃഷ്ണന്‍, ഇരിക്കൂര്‍: കെ സി ജോസഫ്, കണ്ണൂര്‍: സതീശന്‍ പാച്ചേനി, തലശേരി: എ പി അബ്ദുല്ലക്കുട്ടി, പേരാവൂര്‍: സണ്ണി ജോസഫ്

കാസര്‍കോട്:
ഉദുമ: കെ.സുധാകരന്‍, തൃക്കരിപ്പൂര്‍: കെ പി കുഞ്ഞിക്കണ്ണന്‍