Connect with us

Business

ഓഹരി വിപണിയില്‍ തകര്‍ച്ച: സെന്‍സെക്‌സ് 516 പോയിന്റ് ഇടിഞ്ഞു

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയവും ആഗോള വിപണികളിലെ തിരിച്ചടികളും ഓഹരി വിപണിയിലും പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്‌സ് 516 പോയിന്റ് കൂപ്പുകുത്തി. നിഫ്റ്റി 155.60 പോയിന്റ് ഇടിഞ്ഞ് 7603 പോയിന്റിലേക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം വില്‍പന സമ്മര്‍ദ്ദം നേരിട്ടു. അവസാന മണിക്കൂറുകളിലാണ് വിപണി കനത്ത വില്‍പന സമ്മര്‍ദം നേരിട്ടത്.

കാനറ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യേസ് ബാങ്ക് എന്നിവയുടെയെല്ലാം ഓഹരിവിലയില്‍ മൂന്ന് മുതല്‍ ആറ് ശതമാനം വരെ ഇടിവ് നേരിട്ടു.

Latest