Connect with us

Kerala

മുസ്‌ലിം സ്ഥാനാര്‍ഥികള്‍: മുമ്പില്‍ സി പി എം

Published

|

Last Updated

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു, വലത് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളില്‍ കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കി സി പി എം മാതൃകയായി. സി പി എം 19 സ്ഥാനാര്‍ഥികളെ മുസ്‌ലിം സമുദായത്തില്‍ നിന്ന് പരിഗണിച്ചപ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റുകളിലൊതുക്കി. താഴേതട്ടില്‍ നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ അവസരമൊരുക്കി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയും ഇത്തരത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നിര്‍ദേശിക്കപ്പെട്ടിട്ട് പോലും കോഴിക്കോട്, ആലപ്പുഴ ഡി സി സി പ്രസിഡന്റുമാര്‍ക്ക് സീറ്റ് കിട്ടാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
താഴേതട്ടില്‍ നിന്ന് നിര്‍ദേശിക്കപ്പെട്ട പേരുകള്‍ പലതും ഉന്നതങ്ങളിലെത്തിയപ്പോള്‍ അവഗണിക്കപ്പെടുകയായിരുന്നു. സി പി എമ്മാകട്ടെ പരമാവധി സീറ്റുകള്‍ നല്‍കി മുസ്‌ലിം സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ്.
സി പി ഐയും രണ്ട് സീറ്റുകളില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മത്സര രംഗത്തിറക്കിയിട്ടുണ്ട്. യു ഡി എഫില്‍ കോണ്‍ഗ്രസിന് പുറമെ ജനതാദള്‍ യുവും കേരള കോണ്‍ഗ്രസ് എമ്മും ഓരോ സീറ്റില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയപ്പോള്‍ മ ുസ്‌ലിം ലീഗിന് ലഭിച്ച 24 സീറ്റില്‍ ഒന്നില്‍ യു സി രാമനെ രംഗത്തിറക്കിയത് ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സീറ്റില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ശ്യാംസുന്ദറിനെ മത്സരിപ്പിക്കാനായി ലീഗ് ശ്രമിച്ചെങ്കിലും ഇത് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തിനാലും പകരം ലഭിച്ച പുനലൂരില്‍ മത്സരിക്കാനുള്ള താത്പര്യക്കുറവും മൂലവുമാണ് അദ്ദേഹത്തിന് സീറ്റ് ലഭിക്കാതെ പോയത്.
സി പി എം മത്സര രംഗത്തിറക്കിയ മുസ്‌ലിം സ്ഥാനാര്‍ഥികളും മണ്ഡലവും. എ എ റഷീദ് (അരുവിക്കര), എം നൗഷാദ് (ഇരവിപുരം), എ എം ആരിഫ് (അരൂര്‍), എ എം യൂസുഫ് (കളമശ്ശേരി), വി സലീം (ആലുവ), കെ വി അബ്ദുല്‍ഖാദിര്‍(ഗുരുവായൂര്‍), എ സി മൊയ്തീന്‍ (കുന്നംകുളം), സുബൈദാ ഇസ്ഹാഖ് (തൃത്താല), വി കെ സി മമ്മദ്‌കോയ (ബേപ്പൂര്‍), എ എന്‍ ഷംസീര്‍ (തലശ്ശേരി), പി പി ബഷീര്‍ (വേങ്ങര), ടി കെ റഷീദലി (മങ്കട), ഗഫര്‍ പി ലില്ലീസ് (തിരൂര്‍), പി വി അന്‍വര്‍ (നിലമ്പൂര്‍), കെ പി വീരാന്‍കുട്ടി (കൊണ്ടോട്ടി), കെ ടി ജലീല്‍ (തവനൂര്‍), വി അബ്ദുര്‍റഹ്മാന്‍ (താനൂര്‍), കാരാട്ട് റസാഖ് (കൊടുവള്ളി), പി ടി എ റഹീം (കുന്ദമംഗലം).സി പി ഐ സ്ഥാനാര്‍ഥികളായി രംഗത്തുള്ളവര്‍ ഇവരാണ്:നിയാസ് പുളിക്കലകത്ത് (തിരൂരങ്ങാടി), മുഹമ്മദ് മുഹ്‌സിന്‍ പി (പട്ടാമ്പി).

കോണ്‍ഗ്രസ്
എ പി അബ്ദുല്ലക്കുട്ടി (തലശ്ശേരി), ആദംമുല്‍സി (ബേപ്പൂര്‍), ടി സിദ്ദീഖ് (കുന്ദമംഗലം), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), ഇഫ്തിഖാറുദ്ദീന്‍ (തവനൂര്‍), സി പി മുഹമ്മദ് (പട്ടാമ്പി), ഷാഫി പറമ്പില്‍ (പാലക്കാട്), ഒ അബ്ദുര്‍റഹ്മാന്‍കുട്ടി (മണലൂര്‍), അന്‍വര്‍ സാദത്ത് (ആലുവ), എം എം ഹസന്‍ (ചടയമംഗലം), വര്‍ക്കല കഹാര്‍ (വര്‍ക്കല), എം എ വാഹിദ് (കഴക്കൂട്ടം), അഡ്വ. ഷാനിമോള്‍ ഉസ്മാന്‍(ഒറ്റപ്പാലം).

മുസ്‌ലിം ലീഗ്
പി കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), വി കെ ഇബ്‌റാഹിം കുഞ്ഞ് (കളമശ്ശേരി), ഡോ. എം കെ മുനീര്‍ (കോഴിക്കോട് സൗത്ത്), പി കെ അബ്ദുറബ്ബ് (തിരൂരങ്ങാടി), മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ), പി ബി അബ്ദുറസാഖ് (മഞ്ചേശ്വരം), എന്‍ എ നെല്ലിക്കുന്ന് (കാസര്‍കോട്), കെ എം ഷാജി (അഴീക്കോട്), വി എം ഉമര്‍ മാസ്റ്റര്‍ (തിരുവമ്പാടി), എം എ റസാഖ് മാസ്റ്റര്‍ (കൊടുവള്ളി), പി അബ്ദുല്‍ഹമീദ് (വള്ളിക്കുന്ന്), പ്രൊഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍), സി മമ്മുട്ടി (തിരൂര്‍), അബ്ദുര്‍റഹിമാന്‍ രണ്ടത്താണി (താനൂര്‍), പി ഉബൈദുല്ല (മലപ്പുറം), ടി വി ഇബ്രാഹീം (കൊണ്ടോട്ടി), പി കെ ബഷീര്‍ (ഏറനാട്), അഡ്വ. എം ഉമ്മര്‍ (മഞ്ചേരി), ടി എ അഹമ്മദ് കബീര്‍ (മങ്കട), അഡ്വ. എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), പി എം സാദിഖലി(ഗുരുവായൂര്‍), പാറക്കല്‍ അബ്ദുല്ല (കുറ്റിയാടി), യൂനുസ്‌കുഞ്ഞ് (പുനലൂര്‍).

ജനതാദള്‍ യു
ഷേഖ് പി ഹാരിസ്(അമ്പലപ്പുഴ).
കേരള കോണ്‍ഗ്രസ് എം- മുഹമ്മദ് ഇഖ്ബാല്‍ (പേരാമ്പ്ര)

---- facebook comment plugin here -----

Latest