Connect with us

Organisation

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ബോധവല്‍കരണവുമായി : എസ് വൈ എസ്

Published

|

Last Updated

മൊഗ്രാല്‍ പുത്തൂര്‍ :മൊഗ്രാല്‍ പുത്തൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതില്‍ എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ആശങ്ക രേഖപെടുത്തി ,ശക്തമായ ബോധവല്‍കരണത്തിലൂടെ ലഹരി ഉപയോഗത്തിന് അടിമപെട്ടവരെ തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കിള്‍ യോഗം തീരുമാനിച്ചു , ഇതിന്റെ ഭാഗമായി എസ് വൈ എസ് 62മത് സ്ഥാപക ദിനമായ ഏപ്രില്‍ 24 ന് സര്‍ക്കിള്‍ പരിധിയിലെ മുഴുവന്‍ മഹല്ലുകളിലും സര്‍ക്കിള്‍ ഭാരവാഹികളുടെ നേത്രത്വത്തില്‍ പര്യടനം നടത്തും. ലഹരിക്കെതിരെയുള്ള ബോധവല്കരണ ക്ലാസ്സും ലഹരിക്കടിമപ്പെടവരെ നേരില്‍ കണ്ടു അവരെ പിന്തിരിപ്പികാനുള്ള ശ്രമങ്ങളും എസ് വൈ എസ് നടത്തും. സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമായ എസ് എസ് എഫ് യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി മുഴുവന്‍ യൂണിറ്റുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥി ജഗരണവും നടക്കും.

ലഹരിയെപ്പോലുള്ള അനാശ്വാസ അനിസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ എര്‍പെടുന്നവരെ ബോധവല്‍കരിക്കുകയും അവരെ തെറ്റ് തിരുത്തി നന്മയുടെ വഴിയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കേണ്ട ദഅവ പ്രവര്‍ത്തകര്‍ തന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും വ്യക്ത്തികളുടെ പേര് പറഞ്ഞ് പരസ്പരം തമ്മില്‍ തെറി വിളിക്കള്‍ക്കും തമ്മില്‍ തെറ്റിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ദഅവത്തിന്റെ രീതി ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യുകയുള്ളൂ എന്ന് എസ് വൈ എസ് അഭിപ്രായപ്പെട്ടു .

സര്‍ക്കിള്‍ പ്രസിഡണ്ട് തമീം ആഹ്‌സനിയുടെ അധ്യക്ഷതയില്‍ സോണ്‍ എക്‌സിക്യുട്ടീവ് അംഗം സഈദ് സ.അദി ഉദ്ഘാടനം ചെയ്തു.
മുസ്തഫ ഹനീഫി ചൌക്കി ,മുഹമ്മദ് ബള്ളൂര്‍, ലത്തീഫ് അംജദി മജല്‍, സംസാരിച്ചു സര്‍ക്കിള്‍ സെക്രടറി അബ്ദുല്‍ റസാഖ് സഖാഫി സ്വാഗതവും ബഷീര്‍ മിസ്ബാഹി എരിയാല്‍ നന്ദിയും പറഞ്ഞു .

---- facebook comment plugin here -----