Connect with us

National

മുത്വലാഖ് നിര്‍ത്തലാക്കുന്നതിനെ സുപ്രീം കോടതിയില്‍ എതിര്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിനെതിരെ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാടെടുക്കും. ഷായറാ ബാനു കേസുമായി ബന്ധപ്പെട്ട കേസിലായിരിക്കും മുസ്‌ലിം ലോ ബോര്‍ഡ് മുത്വലാഖിന് അനുകൂലമായി നിലപാട് സ്വീകരിക്കുക.
ഷയാറാ ബാനു കേസില്‍ മുത്വലാഖ് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നു. കൂടാതെ മുസ്‌ലിം പേഴ്‌സനല്‍ വിമണ്‍സ് ബോര്‍ഡും മുത്വലാഖിനെതിരെ രംഗത്തെത്തിയിരുന്നു. മുത്വലാഖ് ഇസ്‌ലാമിക വിരുദ്ധമാണെന്നും ചെകുത്താന്റെ ദുര്‍പ്രവര്‍ത്തിയാണെന്നും മുസ്‌ലിം പേഴ്‌സനല്‍ വിമണ്‍സ് ബോര്‍ഡ് പ്രസിഡന്റ് ശൈഷ്താ അംബാര്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ മുത്വലാഖ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. കേസില്‍ മുസ്‌ലിം പേഴ്‌നല്‍ ലോ ബോര്‍ഡ് കക്ഷിയാണെന്ന് സുപ്രീം കോടതി മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രസര്‍ക്കാറോ മറ്റു എന്തങ്കിലും എജന്‍സികളോ മുസ്‌ലിം വ്യക്തി നിയമമായ മുത്വലാഖ് നിര്‍ത്താലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെങ്കില്‍ അതിന് തടയിടുമെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വൃത്തങ്ങളെ ഉത്തരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.