Connect with us

Kerala

വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നു:പിണറായി

Published

|

Last Updated

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അക്കാര്യവും വി.എസിന്റെ സ്ഥാനാര്‍ഥിത്വവും രണ്ടാണെന്നും പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതല്ലെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. ആലപ്പുഴ സംസ്ഥാന സമ്മേളത്തിലാണ് വിഎസിനെതിരെ പ്രമേയം പാസാക്കിയത്. പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതെന്ത് എന്ന ചോദ്യത്തിന്, പാര്‍ട്ടി നന്നാകണം എന്ന ആഗ്രഹത്തോടെയല്ലല്ലോ ആ ചോദ്യമെന്ന് പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചു.പാര്‍ട്ടി തന്നെ പൊതുവില്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. അങ്ങനെയാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്. അല്ലാതെ അദ്ദേഹം സ്വയം സ്ഥനാര്‍ത്ഥിയായതല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മദ്യനയത്തില്‍ എല്‍.ഡി.എഫ്. നിലപാട് വ്യക്തമാണെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിനെപോലെ കാപട്യനയം എല്‍.ഡി.എഫിനില്ല. കേരളത്തില്‍ മദ്യഉപഭോഗം കുറഞ്ഞിട്ടില്ല. വില്‍പന കൂടി. അതിന്റെ കെടുതി സംസ്ഥാനത്ത് കാണുന്നുണ്ട്, അതിന് എല്‍.ഡി.എഫില്ല. ചാരായം നിരോധിച്ചതുകൊണ്ട് യു.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടായില്ല. എല്‍.ഡി.എഫ്. അധികാരത്തിലെത്തി ചാരായനിരോധനം പിന്‍വലിച്ചുമില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം പുതിയ മദ്യനയം തീരുമാനിക്കും. ബാറുകള്‍ തുറക്കില്ലെന്ന് യെച്ചൂരി പറഞ്ഞ കാര്യം അപ്പോള്‍ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.