Connect with us

National

സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശമില്ല: വിജയ്മല്യ

Published

|

Last Updated

ന്യൂഡല്‍ഹി: കോടികളുടെ വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവയായി വിജയ് മല്യ വിദേശത്തുള്ള സ്വത്തുവിവരം വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തന്റെയോ കുടുംബത്തിന്റെയോ വിദേശ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശമില്ല. വിദേശസ്വത്തുവിവരങ്ങള്‍ ആവശ്യപ്പെടുന്നതിനു അവര്‍ക്ക് സാധിക്കില്ലെന്നും വായ്പ കുടിശികക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മല്യ പറഞ്ഞു. ഇന്ത്യയിലുള്ള സ്വത്തുക്കളുടെ വിവരം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയും ചെയതിതിട്ടുണ്ട്.

വിദേശസ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ നല്‍കിയാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. ജൂണ്‍ 26ന് മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറാമെന്നും മല്യ വ്യക്തമാക്കി. വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല തനിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയതെന്നും മല്യ പറയുന്നു. മല്യയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം ഏപ്രില്‍ 21 നകം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് മല്യ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചരിക്കുന്നത്.
പൊതുമേഖല ബാങ്കുകളില്‍ നിന്നടക്കം മല്യ 9000 കോടിയുടെ വായ്പ്പ എടുത്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ വായ്തിരിച്ചടക്കാതെ മല്യ കഴിഞ്ഞമാസം വിദേശത്തേക്ക് കടക്കുകയായിരുന്നു. അതേസമയം ഐ.ഡി.ബി.ഐ. ബാങ്കില്‍ നിന്നും വായ്പയെടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗതത്തിന് മുന്നില്‍ ഹാജരാകാന്‍ മല്യ മൂന്ന് പ്രാവശ്യവും നിരസിച്ചിരുന്നു. തുടര്‍ന്ന് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയതിരുന്നു.

Latest