Connect with us

National

ഗെയിം ആപ്പുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഐഎസ്‌ഐ ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: ഗെയിം, മ്യൂസിക് ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ടോപ് ഗണ്‍, എംപിജങ്കി, വിഡിജങ്കി, ടോക്കിംഗ് ഫ്രോഗ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇതിന് ഉദാഹരണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജോലി സാധ്യതകളും ചാരപ്രവര്‍ത്തനം നടത്തിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുന്‍ സൈനികരെ കുടുക്കാനും ഐഎസ്‌ഐ ശ്രമിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.

2013-16 കാലയളവില്‍ സൈനികരായിരുന്ന ഏഴുപേരാണ് ചാരവൃത്തിക്ക് അറസ്റ്റിലായത്. സ്മാര്‍ട്‌ഫോണുകളിലും ആപ്പുകളിലുമുള്ള മാല്‍വെയറുകളുടെ സാന്നിധ്യത്തിന് ഐഎസ്‌ഐയെ സംശയിക്കണം. സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലുകളെടുക്കണമെന്നും കാട്ടി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

Latest