Connect with us

Kerala

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

Published

|

Last Updated

മലപ്പുറം: പണ്ഡിതനും ഇകെ വിഭാഗം സമസ്ത പ്രസിഡന്റുമായ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം നാളെ (ബുധനാഴ്ച്ച) ഉച്ചക്ക് രണ്ടുമണിക്ക് ആനക്കര ജുമാമസ്ജിദില്‍ നടക്കും.

1988ല്‍ സമസ്ത മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001ല്‍ ചേളാരി വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായും 2012ല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മരണശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണ് ജനനം. ഒ കെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം ചെയ്തിട്ടുണ്ട്.

കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു എ ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മു ആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.