Connect with us

Gulf

എസ് സി ആസ്ഥാനത്ത് ആഭ്യന്തര മന്ത്രാലയം സേവന കേന്ദ്രം ആരംഭിച്ചു

Published

|

Last Updated

സേവന കേന്ദ്രം എസ് സി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും പാസ്സ്‌പോര്‍ട്ട്, ട്രാഫിക് അടക്കമുള്ള സേവനങ്ങള്‍ എളുപ്പം ലഭ്യമാകുന്നതിന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യുടെ ആസ്ഥാനത്ത് ആഭ്യന്തര മന്ത്രാലയം പുതിയ സര്‍വീസ് ഓഫീസ് തുറന്നു. പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങള്‍, ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍, ട്രാഫിക് വകുപ്പ് തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഇവിടെ ലഭിക്കും.
കൂടുതല്‍ സെന്ററുകള്‍ തുറക്കുമെന്ന് മന്ത്രാലയത്തിലെ ഏകീകൃത സേവന വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു. നിലവില്‍ കേന്ദ്രങ്ങളുടെ എണ്ണം 16 ആണ്. നാല് സര്‍വീസ് ഓഫീസുകളുമുണ്ട്. എസ് സി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി ആണ് ഉദ്ഘാടനം ചെയ്തത്. ഫിഫ ലോകകപ്പിന്റെ നിര്‍മാണ പദ്ധതികള്‍ എസ് സിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഈ കേന്ദ്രം ഏറെ ഉപകാരപ്പെടും. മാത്രമല്ല, എസ് സിയുടെ അതിഥികള്‍ക്കുള്ള വിസിറ്റ് വിസ എളുപ്പത്തില്‍ ലഭ്യമാകുകയും ചെയ്യുമെന്ന് ഫസ്റ്റ് ലെഫ്. മുഹമ്മദ് സഈദ് അല്‍ കഅബി പറഞ്ഞു.

Latest