Connect with us

Kerala

വോട്ടെടുപ്പ്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 16ന് അവധി

Published

|

Last Updated

കൊച്ചി: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ 16ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കി. 1960ലെ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.