Connect with us

National

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് നേട്ടം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 13 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടി. അഞ്ച് സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. നാല് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പി മൂന്ന് സീറ്റിലൊതുങ്ങി. നിലവില്‍ ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.

വികാസ് നഗര്‍, മാട്ടിയാല, നാനക്പുര, തേഖണ്ഡ്, ബല്ലിമാരന്‍ സീറ്റുകളാണ് എ.എ.പി നേടിയത്. ജില്‍മില്‍, മുനീര്‍ക, കിച്ടിപുര്‍, കമറുദ്ദീന്‍ നഗര്‍ എന്നിവ കോണ്‍ഗ്രസും നവാഡ, ഷാലിമാര്‍ ബാഗ്, വാസിര്‍പുര്‍ എന്നിവ ബി.ജെ.പിയും നേടി. കൂടാതെ ഭാട്ടി വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി രജീന്ദര്‍ സിങ് തല്‍വാര്‍ വിജയിച്ചിട്ടുണ്ട്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പിനെ മൂന്ന് പാര്‍ട്ടികളും വിലയിരുത്തുന്നത്. അതേസമയം ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിന് വലിയ പ്രധാന്യം നല്‍കുന്നില്ലെന്നാണ് ബി.ജെ.പി നേതാവ് വിജയ് ഗോയലിന്റെ പ്രതികരണം.

Latest