Connect with us

Kerala

വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോടതി വിധി അംഗീകരിച്ച് അതിന് വിധേയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ കോടതി വിധി എന്താണോ അതനുസരിക്കും. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ചിട്ടുണ്ട്. അതില്‍ കോടതിയുടെ തീരുമാനം വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയിരത്തിലധികം സ്‌കൂളുകള്‍ അടച്ചൂപൂട്ടാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പഠിച്ച് അവ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാറിന്റെ ആത്യന്തികമായ നിലപാട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പണമാണ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അതും ചിലവഴിക്കും. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനായി കെഇആര്‍ പരിഷ്‌കരണമോ, ഓര്‍ഡിനന്‍സോ ഏതാണ് വേണ്ടതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest